Shri. Pinarayi Vijayan, Chief Minister of Kerala
Shri. E. P. Jayarajan, Minister for Industries,
Commerce, Sports and Youth Affairs
Victory is the goal
About Us

- കേരളം കളരിപ്പയറ്റുപോലുളള ആയോധന കലകളുടെയും വിവിധ കായിക ഇനങ്ങളുടെയും ഉത്ഭവ സ്ഥാനമാണ് . കേരളം അന്താരാഷ്ട്ര പ്രശസ്തിയുളള പലി . കായിക ഇനങ്ങളും സ്വീകരിച്ച് അതിൽ മികവ് തെളിയിച്ചിട്ടുണ്ട് . കേരളത്തിൽ ഇന്ന ഏറ്റവും കൂടുതൽ പ്രചാരത്തിലുളള കായിക ഇനങ്ങളായ ഫുട്ബോൾ , ഹോക്കി , അത്ലറ്റിക്സ് , കബഡി എന്നിവയ്ക്ക് പുറമെ ബാസ്കറ്റ്ബാളിനെ പോലുളള കായിക ഇനങ്ങളെ കൂടി ഉൾപ്പെടുത്തി കായിക മേഖലയിൽ വൈവിധ്യം കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത് . കുട്ടികളെ അപേക്ഷിച്ച് മുതിർന്നവരുടെ ഇടയിലാണ് ബാസ്ക്കറ്റ്ബോളിന് കൂടുതൽ പ്രചാരം , കേരളത്തിലെ പല സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങൾക്ക് സ്വന്തമായി ബാസ്കറ്റ്ബോൾ ടീമുകൾ ഉണ്ട് .

ബാസ്കറ്റ്ബോൾ ആരംഭിച്ച് ഏതാനും വർഷങ്ങൾക്കുളളിൽ തന്നെ അതിന് സ്വീകാര്യത നേടിയ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ . സ്കൂൾ തലം മുതൽ ബാസ്കറ്റ്ബോൾ എന്ന കായിക ഇനത്തെ പ്രചാരത്തിൽ എത്തിയ്ക്കുകയും അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളെ സൃഷ്ട്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ കായിക യുവജന കാര്യാലയം മൂഖേന നടപ്പിലാക്കുന്ന അടിസ്ഥാനതല ബാസ്കറ്റ്ബോൾ പരിശീലന പദ്ധതിയാണ് “ ഹപ്പ്സ് ' ,

ഹൂപ്പ്സ് പരിശീലന പദ്ധതി

ലോകം മുഴുവൻ പ്രചാരമുളള കായിക ഇനമാണ് ബാസ്കറ്റ്ബോൾ . അമേരിക്കയിലാണ് തുടക്കം എങ്കിലും ഇന്ന് ഭൂരിഭാഗം രാജ്യങ്ങൾക്കും FIBA ബാസ്കറ്റ്ബോൾ വേൾഡ്കപ്പിൽ മത്സരിക്കാൻ സ്വന്തമായി ടീമുകൾ ഉണ്ട് . അമേരിക്കയുടെ NBA ( നാഷണൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ ) ടീം അംഗങ്ങളുടെ ഇന്ത്യയിലേക്കുളള വരവ് ബാസ്കറ്റ്ബോളിന് ഇന്ത്യ നൽകുന്ന പ്രാധാന്യത്തിന്റെ മകുടോദാഹരണം ആണ് . ഇത് ബാസ്കറ്റ്ബോളിനുള്ള ജനശ്രദ്ധ കൂട്ടുന്നതിന് സഹായകരമാകും . പ്രശസ്ത സ്പോർട്സ് ചാനലായ ESPN ന്റെ കണക്ക് അനുസരിച്ച് കുട്ടികൾക്കിടയിൽ ബാസ്കറ്റ്ബാളിന് വൻ പ്രചാരമാണ് കഴിഞ്ഞ പത്തു വർഷത്തിനിടെ നേടാനായത് . അതിനു പ്രധാന കാരണം കളിയുടെ ചടുലമായ ശൈലിയാണ് .

വളരെ ശ്രദ്ധവേണ്ട ഒരു കായിക ഇനമാണ് ബാസ്കറ്റ്ബോൾ , ചെറിയ അശ്രദ്ധ പോലും കളിയുടെ ഗതി തിരിച്ചുവിടാം എന്നതാണ് ഈ കളിയുടെ ഏറ്റവും മികച്ച ആകർഷണീയത് . 9 വയസ്സു മുതൽ 12 വയസ്സു വരെയുളള ( 4 -ാം ക്ലാസ്സ് മുതൽ 7 -ാം ക്ലാസ്സുവരെയുളള ) കുട്ടികളാണ് ഈ പദ്ധതിയുടെ ഗുണഭോക്താകൾ . 5 ജില്ലകളിൽ നിന്നും ഈ പ്രായപരിധിയിലുളള 1200 കുട്ടികളെ , തിരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്രങ്ങൾ വഴി ബാസ്കറ്റ്ബോളിൽ വിദഗ്ധ പരിശീലനം നൽകാനാണ് “ ഇപ്പ്സ് പദ്ധതി വിഭാവന ചെയ്യുന്നത് .

പദ്ധതി ഘടന –

FIBA വേൾഡ് കപ്പിലുള്ള ഇന്ത്യയുടെ വലിയ പ്രാതിനിധ്യത്തിന്റെ ആദ്യ ചുവടുവയ്ക്കായിരിക്കും “ ഹൂപ്പ്സ് ' , ISBL , ജൂനിയർ മെൻസ് ആന്റ് വിമൻസ് ടൂർണമെന്റ് , ഫെഡറേഷൻ കപ്പ് തുടങ്ങിയ ടൂർണമെന്റുകളിലെല്ലാം കുട്ടികളെ മത്സരിപ്പിക്കാൻ പ്രാപ്തരാക്കുന്ന രീതിയിലുളള ഘടനയാണ് ഹൂപ്പ്സിന്റെത് . തിരുവനന്തപുരം , കൊല്ലം , തൃശ്ശൂർ , കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളിൽ നിന്നുളള 10 സ്കൂളുകളിലാണ് 2019 - 2020 സാമ്പത്തിക വർഷം ഹൂപ്പ്സിന്റെ ആദ്യഘട്ടം നടപ്പിലാക്കുന്നത് . ഈ പദ്ധതിയുടെ രണ്ടാംഘട്ടം അടുത്ത സാമ്പത്തിക വർഷം നടപ്പിലാക്കും . തുടർന്ന് ഏപ്രിൽ മെയ് മാസങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രഗത്ഭരായ വിദ്യാർത്ഥികൾക്കായി സമ്മർ കോച്ചിംഗ് സംഘടിപ്പിയ്ക്കും ..

പരിശീലനം
  • മികച്ച കായിക ഉപകരണങ്ങളോടും , അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ പ്രത്യേക പരിശീലന കേന്ദ്രങ്ങൾ.
  • വിദഗ്ധ പരിശീലനം നേടിയ കോച്ചുമാരുടെ സേവനം ,
  • ഓരോ കേന്ദ്രങ്ങളിലും കുറഞ്ഞത് 120 കുട്ടികൾക്കുളള പരിശീലനം
  • ഒരോ കുട്ടികൾക്കും 36 മണിക്കൂർ വീതമുളള പരിശീലനം ( ദിവസം 45 മിനിറ്റ് വീതം )
  • ഓരോ ബാച്ചിലും പരമാവധി 40 കുട്ടികൾ.
  • പദ്ധതിയുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായി ഓൺലൈൻ സംവിധാനം ഉൾപ്പെടെയുളള കൃത്യമായ നിരീക്ഷണം . ( മോണിറ്ററിംഗ് ).
രജിസ്ട്രേഷൻ നടപടി ക്രമങ്ങൾ -

9 - 12 നും ഇടയിൽ പ്രായമുളള ( 4 -ാം ക്ലാസ്സു മുതൽ 7 -ാം ക്ലാസ്സ് വരെ ) തൽപരരായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് അവരുടെ സ്കൂൾ മുഖേനയോ തിരഞ്ഞെടുക്കപ്പെട്ട “ ഇപ്പ്സ് പരിശീലന കേന്ദ്രം വഴിയോ അല്ലെങ്കിൽ ഓൺലൈൻ മുഖേന നേരിട്ടോ അപേക്ഷ സമർപ്പിക്കാവുന്നതാണ് .

Directorate of Sports & Youth affairs Government of Kerala

Teamwork Makes The Dream Work

പദ്ധതി വിലയിരുത്തൽ

ക്യത്യമായ ഇടവേളയിൽ പരിശീലനാർത്ഥികൾക്കുളള കായിക നൈപുണ്യവും കാര്യക്ഷമതാ പരിശോധനയും നടത്തുന്നതാണ് . ഇതിനു പുറമെ പരിശീലന പുരോഗതി വിലയിരുത്തുന്നതിലേക്കായി സംസ്ഥാനതലത്തിലും സെന്റർ തലത്തിലും പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് .